ഗൾഫിൽ ഉള്ള പിതാക്കൾ കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനായി പോലീസ് ചീഫ്-ൻറെ മുന്നറിയിപ്പ് – എല്ലാ മാതാപിതാക്കളും ഈ കുറിപ്പ് വായിക്കുക

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ് .അത് പോലെ തന്നെ ആണ് ലൈസൻസ് ലഭിക്കേണ്ട പ്രായം പോലുമാകാതെ വണ്ടി ഓടിക്കുന്നതും .കൗമാരകാലത്തു പ്രേത്യേകിച്ചും ആൺകുട്ടികൾക്ക് വണ്ടി ഓടിക്കുക എന്നത് ഭ്രാന്തമായ ഒരു ആഗ്രഹം ആണ് .സിനിമകളിൽ അവരുടെ ഇഷ്ട നായകന്മാർ ചെയ്യുന്ന വീര സാഹസികതകൾ പോലെ തനിക്കും ചെയ്യണം എന്ന് തോന്നുന്ന കാലഘട്ടം .

ജീവിതത്തെ കുറിച്ച് യാതൊരു ചിന്തകളും ഇല്ലാതെ താൽക്കാലിക സന്തോഷത്തിനും സുഖത്തിനും വേണ്ടി കടന്നു കൂടുന്ന ഒരു പ്രായം ആണ് അത് .ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ എന്ത് പ്രയാസങ്ങൾ അനുഭവിച്ചും ചെയ്യാൻ തോന്നുന്ന ഒരു കാലഘട്ടം .അങ്ങനെ ഉള്ള ഒന്നാണ് നിയമം പാലിക്കാതെ ഉള്ള വാഹനം ഓടിക്കൽ .
അത്തരം വാഹനങ്ങൾ ഓടിക്കുന്ന വിദ്യാർത്ഥികളിൽ 90 ശതമാനം പേരുടെയും പിതാക്കൾ ഗൾഫിലായിരിക്കും എന്നാണു പോലീസ് അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ .കേരള സംസ്ഥാന ഗവൺമെന്റിന്റെ പുതിയ നിയമം പ്രകാരം ലൈസന്സില്ലാതെയോ പ്രായമാകാതെയോ ഒരു കുട്ടി വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടാൽ പിതാവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യും .
ഈ സാഹചര്യത്തിൽ പിതാവ് ഗൾഫിൽ ആണെങ്കിൽ മാതാവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തേണ്ടി വരും .അത് കൊണ്ട് ഗൾഫിലുള്ള പിതാക്കന്മാർ അല്പം ശ്രദ്ധിക്കുക.കുട്ടികളുടെ എല്ലാ ഇഷ്ടങ്ങളും സാധിക്കുന്നതിലൂടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന പിതാക്കൾ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക .
അതിനു വേണ്ടി വിശ്വാസമുള്ള ബന്ധുക്കളെ ചുമതലപ്പെടുത്തി മക്കൾ വാഹനങ്ങൾ എടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക .റോഡപകടങ്ങൾ ക്രമാതീതമായി കൂടി കൊണ്ട് വരുന്നത് കൊണ്ടാണ് ട്രാഫിക് നിയമങ്ങൾ പോലീസ് കർശനമായിരിക്കുന്നത് .നിയമം ലംഘിക്കുന്ന കുട്ടികളെ പിടികൂടുന്ന നിമിഷം തന്നെ എഫ് ഐ ആർ ചാർജ് ചെയ്യുന്നതിനാൾ എന്തായാലും കേസ് ചാർജ് ചെയ്യും .

Be the first to comment

Leave a Reply

Your email address will not be published.


*