ഫേസ്ബുക് അക്കൗണ്ടില്‍ നിങ്ങള്‍ അറിയാതെ പോസ്റ്റ് വരാറുണ്ടോ ? കാരണം ഇതാണ്

പലരും അറിയാതെ അവരുടെ പ്രൊഫൈലില്‍ പോസ്റ്റുകള്‍ വരുന്നത് കാണാം. ഫ്രണ്ട്സ് നോക്കുമ്പോള്‍ അത് നമ്മള്‍ പോസ്റ്റ് ചെയ്തതായേ അറിയൂ. ചിലര്‍ ഇത് കാണുമ്പോള്‍ തന്നെ നമ്മളെ അണ്‍ഫ്രണ്ട് ചെയ്യും. നമ്മളോട് കൂടുതല്‍ അടുപ്പം ഉള്ളവര്‍ നമ്മെ വിളിച്ച് കാര്യം അന്വേക്ഷിക്കും. അപ്പോഴാണ് നാം അറിയുന്നത് ഈ സംഭവം.

അപ്പോഴും ആലോചിക്കുന്നത് മറ്റാരോ നമ്മുടെ അക്കൌണ്ട് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തു എന്നായിരിക്കും അല്ലേ?

നിങ്ങളുടെ അക്കൗണ്ടിൽ നിങ്ങൾ അറിയാതെ പോസ്റ്റ് വരുന്നതിനുള്ള പരിഹാരം.

ഫേസ്ബുക്ക് ഉപയോഗിക്കാത്തവർ ആയി ഇന്ന് വളരെ ചുരുക്കം പേരെ ലോകത്തിൽ തന്നെ ഉണ്ടാവുള്ളു. അത്രയേറെ പ്രാധാന്യം നേടിയ ഒരു നവ മാധ്യമം ആണ് ഫേസ്ബുക്ക്. ഒരുപാട് ഗുണങ്ങളും അത് പോലെ തന്നെ ദോഷങ്ങളും ഇത് സമ്മാനിക്കുന്നു.

ദൂരെയുള്ള രാജ്യങ്ങളിലുള്ള ബന്ധുമിത്രാദികളെ ആയിട്ട് ബന്ധം നിലനിർത്താനും ചെലവ് കുറവിൽ അവരെ വിളിച്ചു സമരിക്കുവാനും കണ്ടു കൊണ്ട് സംസാരിക്കുവാനും ഉള്ള സൗകര്യങ്ങൾ അനുവദിക്കുന്ന ഒരു മാധ്യമം ആണ് ഫേസ്ബുക്ക്.

അത് മാത്രമല്ല ഒട്ടനവധി നല്ല കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കപ്പെടുന്നു. സമൂഹത്തിലെ പ്രശ്നങ്ങൾ തത്സമയം തന്നെ ഒരുപാട് ആളുകളിൽ എത്തിക്കാൻ ഇത്രയേറെ ശക്തമായ മറ്റൊരു മാധ്യമം തന്നെ ഉണ്ടാവില്ല.

ഉദ്യോഗസ്ഥര്‍ പരസ്യമായി കൈക്കൂലി വാങ്ങുന്നതിനിടെ വിഡിയോ ഫേസ്ബുക്ക് വഴി വൈറൽ ആയി നടപടികൾ സ്വീകരിച്ച ചരിത്രം വരെ ഉണ്ട്. അത് പോലെ ഒരുപാട് പേർക്ക് പ്രതിഷേധിക്കാനും അവരുടെ കാഴ്ചപ്പാടുകൾ അറിയിക്കുവാനുമുള്ള ഒരു മാധ്യമം ആണ് ഫേസ്ബുക്ക്. ഏതൊരു നന്മയ്ക്കു പുറകിൽ ഒരു തിന്മ ഒളിച്ചിരിപ്പുണ്ട് എന്ന് പറയും പോലെ.

മോശപ്പെട്ട കാര്യങ്ങൾക്കായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും ഉണ്ട്. ചില സാമൂഹ്യ വിരുദ്ധന്മാർ ആണ് ഇത്തരം കാര്യങ്ങൾക്കായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഒരുപാട് കുടുംബങ്ങൾ ഇത് വഴി തകർന്നിട്ടുമുണ്ട്. ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ചു വീടും നാടും ഉപേക്ഷിച്ചു പോന്നവർ പീഡനങ്ങൾക്കും മറ്റും ഇര ആകുന്നതു നമ്മൾ ഇന്ന് ദൈനംപ്രതി കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു കാര്യം.

അത് പോലെ ഉള്ള ഒരു കാര്യമാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ നമ്മൾ അറിയാതെ തന്നെ പോസ്റ്റുകൾ ഉണ്ടാവുന്നത്. സുഹൃത്തുക്കൾ വിളിച്ചു പറയും വഴി ആണ് നാം അതറിയുന്നതും. അപ്പോഴേക്കും ഒരുപാടു പേർ അത് കാണുകയും നമ്മൾ ആണ് അത് ഇട്ടതെന്ന തെറ്റിദ്ധാരണ വരികയും ചെയ്യുന്നു. നമ്മൾ പോലും ശ്രദ്ധിക്കാതെ ചില ആപ്പുകൾക്കു നമ്മൾ തന്നെ കൊടുക്കുന്ന സമ്മതങ്ങൾ ആണ് ഇതിലേക്ക് എത്തിക്കുന്നത്.

ഇതിനായി ഏതെല്ലാം ആപ്പുകൾക്കാണ് നമ്മുടെ ഓരോ അക്കൗണ്ടുകളും നിയത്രിക്കാനുള്ള അവകാശം ഉള്ളതെന്ന് സെറ്റിങ്സിൽ പരിശോധിച്ച് തിരുത്തേണ്ടതാണ്. സെറ്റിംഗ്സില്‍ ആപ്പ്സ് എന്നത് എടുത്തു നോക്കി നമുക്ക് അത് അറിയാന്‍ പറ്റും. അതല്ലാതെ അക്കൌണ്ട് ഹാക് ചെയ്തു എന്ന് വിചാരിച്ച് കേവലം പാസ്‌വേഡ് മാത്രം മാറ്റിയിട്ടു കാര്യമില്ല.

ഇതേ പോലെ മറ്റൊരു പ്രധാന കാര്യമാണ് സെറ്റിംഗ്സില്‍ ടൈം ലൈന്‍ ആന്‍ഡ് ടാഗിംഗ് എന്ന ഒപ്ഷന്‍. അതില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കെല്ലാം നമ്മെ ടാഗ് ചെയ്യാം എന്നും നമ്മുടെ ടൈം ലൈനില്‍ ഫ്രണ്ട്സ് പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ആര്‍ക്ക് കാണാന്‍ സാധിക്കുമെന്നും എല്ലാം നമുക്ക് സെറ്റ് ചെയ്യാം.

കൂടാതെ നമ്മളെ ടാഗ് ചെയ്യുന്ന പോസ്റ്റുകളും ഫോട്ടോകളും നമ്മുടെ അനുവാദം കൂടാതെ നമ്മുടേ ടൈം ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ വേറെ ഒരാള്‍ക്കും സാധ്യമല്ലാതെ ആക്കാനും നമുക്ക് കഴിയും.

വളരെ ഉപകാരപ്പെട്ട ഈ അറിവ് എല്ലാവരിലേക്കും എത്തിക്കില്ലേ.

Be the first to comment

Leave a Reply

Your email address will not be published.


*