ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ ഒരിക്കലും നിങ്ങള്‍ ഒഴിവാക്കാന്‍ പാടില്ല..

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് പ്രധാന കാരണം.

ഇന്‍സുലിന്‍റെ അളവ് കുറയുകയോ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ശരീരകോശങ്ങളിലേക്കുള്ള പ്രയാണം തടസ്സപ്പെടുകയും തന്മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു.
ജനിതകഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ദേഹപ്രകൃതി, പ്രായം, ലിംഗഭേദം, മാനസിക അവസ്ഥകള്‍, രോഗപ്രതിരോധ വ്യവസ്ഥയിലെ മാറ്റങ്ങള്‍, അനഭിലഷണീയമായ ചികിത്സാമുറകള്‍, ആഹാര വിഹാരരീതികള്‍ എന്നിവ പ്രമേഹത്തിന് കാരണമാകുന്നുണ്ട്.പ്രമേഹം അരികിലെത്തി എന്ന മുന്നറിയിപ്പുക്കള്‍ ഏതെല്ലാം ആണെന്ന് അറിയുക.

Be the first to comment

Leave a Reply

Your email address will not be published.


*