കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് ജീവനക്കാർ ‘കൊള്ളയടിച്ചു’

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരുടെ ലഗേജ് കൊള്ളയടിച്ചു. കൂത്തപറമ്പ് സ്വദേശിയുടെ വിലകൂടിയ മൂന്നു മൊബൈല്‍ ഫോണുകള്‍ ട്രോളി ബാഗ് പൊളിച്ച് കവര്‍ന്നു. രണ്ടുമാസം മുമ്പും സമാനമായ രീതിയില്‍ യാത്രക്കാരുടെ ബാഗുകളിലെ സാധനങ്ങള്‍ മോഷണം പോയിരുന്നു.

കൂത്തുപറമ്പ് സ്വദേശി നെയിം ഞായറാഴ്ച രാവിലെയാണ് ദുബായിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയത്. വിമാനക്കമ്പനി ജീവനക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഏഴു കിലോമാത്രമുള്ള ഹാന്‍ഡ് ബാഗ് ലഗേജിന്റെ കൂട്ടത്തിലേക്ക് മാറ്റിയിരുന്നു.

കോഴിക്കോട്ടെത്തി ബാഗ് സ്വീകരിച്ചപോള്‍ പൂട്ട് പൊളിച്ച നിലയില്‍. തുറന്നു പരിശോധിച്ചപ്പോള്‍ ഐഫോണ്‍ അടക്കമുള്ള വിലകൂടിയ മൂന്നു മൊബൈലുകള്‍ കാണാനില്ല.

എയര്‍ ഇന്ത്യക്കും വിമാനത്താവള അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. വിമാനത്താവളത്തിനകത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലും അനുവദിച്ചില്ലെന്നും നെയിം ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*