പ്രശ്നങ്ങള്‍ എന്തുണ്ടായാലും അക്കാര്യം സൂചിപ്പിച്ചു തനിക്കു ട്വീറ്റ് ചെയ്താല്‍ പരിഹാരമുണ്ടാക്കാമെന്ന് സുഷമ സ്വരാജ്

റിയാദ്: എന്തുതന്നെ പ്രശ്നം ഉണ്ടായാലും അക്കാര്യം സൂചിപ്പിച്ചു തനിക്കു ട്വീറ്റ് ചെയ്യണമെന്നു പ്രവാസികളോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ പ്രാധാന്യം പരിഗണിച്ചുള്ള സത്വര ഇടപെടലും സാധ്യമായ പരിഹാര നടപടികളും ഉറപ്പാണെന്നും സുഷമ ഉറപ്പുനല്‍കി. ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലെ രണ്ടായിരത്തിലേറെ ആളുകള്‍ ഹര്‍ഷാരവത്തോടെയാണു സുഷമയുടെ വാക്കുകളെ സ്വീകരിച്ചത്.

മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു റിയാദിലെത്തിയതായിരുന്നു സുഷമ സ്വരാജ്.

പിന്നീട് സഊദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈറുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. വ്യവസായം, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*