എല്ലാ ടൂത്ത് പേസ്റ്റിന്റേയും പുറകില്‍ ഒരു കളര്‍ സ്ട്രിപ്പ് ഉണ്ടാവും. ഇതെന്തിനാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്നും രാവിലെ എഴുന്നേറ്റാല്‍ നമ്മുടെ ദിനചര്യയില്‍ പെടുന്നതാണ് പല്ലുതേപ്പും കുളിയുമെല്ലാം. എന്നാല്‍ പല്ലു തേയ്ക്കാന്‍ പേസ്റ്റ് എടുക്കുമ്പോള്‍ അല്‍പം ആലോചിക്കുന്നത് നല്ലതാണ്. കാരണം അത് ടൂത്ത് പേസ്റ്റ് തന്നെയാണോ അതോ മറ്റു വല്ലതുമാണോ എന്നറിയേണ്ടേ? അതറിയാന്‍ എന്താണൊരു മാര്‍ഗ്ഗം. പൈസ കൊടുത്ത് നിങ്ങള്‍ വാങ്ങിക്കുന്ന വസ്തു ഉപയോഗിക്കുമ്പോള്‍ അതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ആഗ്രഹമില്ലേ.
എല്ലാ ടൂത്ത് പേസ്റ്റിന്റേയും പുറകില്‍ ഒരു കളര്‍ സ്ട്രിപ്പ് ഉണ്ടാവും. ഇതെന്തിനാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളില്‍ പലരും ഇത് ശ്രദ്ധിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇനി ടൂത്ത് പേസ്റ്റ് വാങ്ങിക്കുമ്പോള്‍ ഇത് നോക്കി ശ്രദ്ധിച്ചു വാങ്ങുന്നത് നല്ലതാണ്. എന്നാല്‍ ഏതൊക്കെ കളര്‍ സ്ട്രിപ്പാണ് ആരോഗ്യവും അതിനു പിന്നിലെ രഹസ്യവും എന്നു നോക്കാം.
നാലു നിറങ്ങള്‍ പ്രധാനംപ്രധാനമായും നാലുനിറങ്ങളാണ് ഇത്തരത്തില്‍ ടൂത്ത് പേസ്റ്റിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നിവയാണവ. ഇവയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കളറുകള്‍ നല്‍കിയിരിക്കുന്നത്.
പച്ചക്കളര്‍ സ്ട്രിപ്പ്നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ മുളകുണ്ടോ എന്ന ചോദ്യം കേട്ട് നിങ്ങള്‍ മടുത്തോ? എന്നാല്‍ ഇനി പച്ചക്കളര്‍ സ്ട്രിപ്പുള്ള ടൂത്ത്‌പേസ്റ്റ് വാങ്ങുമ്പോള്‍ അറിയുക. ശുദ്ധമായും പ്രകൃതിദത്തമായ ടൂത്ത് പേസ്റ്റ് ആയിരിക്കും ഇത്. അതാണ് പച്ചക്കളറിന്റെ രഹസ്യം.
നീലക്കളര്‍ സ്ട്രിപ്പ്ഇതിലെ ചേരുവകളെല്ലാം തന്നെ നാച്ചുറല്‍ ആയിരിക്കും. എന്നാല്‍ ചില മരുന്നുകള്‍ കൂടി ടൂത്ത് പേസ്റ്റിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഇതില്‍ ചേര്‍ക്കുന്നുണ്ട്.
ചുവന്ന കളര്‍ സ്ട്രിപ്പ്ചുവന്ന കളറിലുള്ള സ്ട്രിപ്പ് ആണ് നിങ്ങളുടെ ടൂത്ത് പേസ്റ്റിനു പിറകിലെങ്കില്‍ ഇതില്‍ നാച്ചുറലായ കൂട്ടുകളേക്കാള്‍ കൂടുതല്‍ കെമിക്കല്‍ ആയിരിക്കും എന്നതാണ് കാര്യം.
കറുത്ത സ്ട്രിപ്പ്കറുത്ത കളറിലുള്ള സ്ട്രിപ്പ് ടൂത്ത് പേസ്റ്റ് വാങ്ങിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. കാരണം പ്രകൃതി ദത്തമായ യാതൊരു വിധത്തിലുള്ള കൂട്ടുകളും ഇതിലില്ല. മാത്രമല്ല ഈ ടൂത്ത് പേസ്റ്റില്‍ വെറും കെമിക്കല്‍സ് മാത്രമാണ് അടങ്ങിയിട്ടുള്ളത്.
കമ്പനികളുടെ വാദംഎന്നാല്‍ പല ടൂത്ത് പേസ്റ്റ് കമ്പനികളും ഇതിനെയെല്ലാം നിരാകരിക്കുകയാണ്. കാരണം കളര്‍സ്ട്രിപ്പിന് ഒരിക്കലും ടൂത്ത് പേസ്റ്റിലെ ചേരുവകളെ കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് പറയുന്നത്.
പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

Be the first to comment

Leave a Reply

Your email address will not be published.


*