മക്കരപ്പറമ്പിന്‍റെ സ്വന്തം ഭിഷഗ്വരൻ കുഞ്ഞയ്മുട്ടി ലാക്കട്ടർ

1970 കളിൽ രാമപുരം , കരിഞ്ചാപ്പാടി, വറ്റല്ലൂർ, പഴമള്ളൂർ, ചെലൂർ, പെരിന്താറ്റിരി, പോത്തുകുണ്ട്, കുഴാ പറമ്പ് വൃത്തത്തിൽ വസിക്കുന്ന മുഴുവൻ ജനങ്ങളുടെയും ആശ്രയ കേന്ദ്രം ” മക്കരപ്പറമ്പ് അങ്ങാടി. വാണിജ്യ വിനിമയം, നിത്യോപയോഗ സാധനം വാങ്ങൽ, പണവിനിമയം, രോഗ ചികിത്സക്കും എല്ലാം അങ്ങാടിയാണ് ശരണം.

രോഗ ചികിത്സക്ക് കേളി കേട്ട വൈദ്യശാലകളും ഫലസിദ്ധിയുള്ള ആയുർവ്വേദ വൈദ്യൻമാരായ കൃഷ്ണൻ വൈദ്യർ, കുഞ്ഞൻ വൈദ്യർ, രാമൻ വൈദ്യർ , വേങ്ങര മാധവൻ വൈദ്യർ, ശ്രീധരൻ വൈദ്യർ എന്നവരാണ് ഉണ്ടായിരുന്നത്.
70 ന്റെ അവസാനത്തിലാണ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ശാഖ മക്കരപ്പറമ്പിലെത്തുന്നത്.

നാട്ടു വൈദ്യ ചികിത്സകളിൽ മാറാത്ത രോഗങ്ങൾക്ക് മങ്കട ചീക്ക് ( പ്രെമറിഹെൽത്ത് സെൻറർ).

പോരാതെ വന്നാൽ പെരിന്തൽമണ്ണ താലുക്ക് ആശുപത്രി. മലപ്പുറത്താണെങ്കിൽ പോലീസ് ആശുപത്രി, അമേരിക്ക ആശുപത്രി(കൃസ്ത്യൻ മിഷ്യൻ വെൽഫെയർ ഹോസ്പിറ്റൽ), ബ്ലോക്ക് ആശുപത്രി. മലപ്പുറത്ത് തന്നെ അബ്ദുറഹ്മാൻ എന്ന ജനകീയ രസികൻ ഡോക്ടറും കോട്ടപ്പടിയിൽ മജീദ് ഡോക്ടറും കൊന്നോല മൊയ്തീൻകുട്ടി ഡോക്ടറുമുണ്ട്. പിന്നെ കിഴക്കോട്ട് പോയാൽ ഡോക്ടറെ കാണണമെങ്കിൽ തിരൂർക്കാട്ട് സാലിം ഡോക്ടറും……
————————————————————————
മക്കരപ്പറമ്പിൽ ആദ്യമായി അലോപ്പതി ക്ലിനിക്ക് നടത്തിയത് അയൽനാട്ടിലെ ആദ്യത്തെ ഭിഷഗ്വരനും മങ്കട തയ്യിൽ അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ പുത്രനുമായ Dr. അബൂബക്കർ തയ്യിൽ എന്ന ബക്കർ ഡോക്ടർ ……..
പട്ടിക്കളത്തിൽ സെയ്താലിക്കോയ തങ്ങളുടെ കെട്ടിടത്തിലെ ക്ലിനിക്കിൽ കിടത്തി ചികിത്സ അടക്കം നടത്തിയിരുന്നെങ്കിലും തുടരാൻ കഴിഞ്ഞില്ല.

മെഡിക്കൽ ഷോപ്പുകൾ അന്ന് മലപ്പുറത്താണ്. ചേക്കുപ്പ മെഡിക്കൽസാണ് പ്രധാനി.

മക്കരപ്പറമ്പിലെ ആദ്യ ഇംഗ്ലീഷ് മരുന്ന് ഷോപ്പ് തയ്യിൽ ഉമ്മറിന്റെ വെസ്റ്റേൺ മെഡിക്കൽസ്. മഞ്ചേരി ജില്ലാ ആശുപതിയി അന്ന് പെരിയ ആശുപത്രി. അവിടെത്തെ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ പോലും വെസ്റ്റേൺ കാർ എത്തിച്ച് നൽകിയിരുന്നു. പിന്നീട് പോക്കുവിന്റെ റോഷ്നി മെഡിക്കൽസും തറയിൽ ബഷീറിന്റെ തറയിൽ മെഡിക്കൽസും വന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 1978 ബേച്ചിൽ ഒരു ജനകീയ ഡോക്ടർ പുറത്തിറങ്ങി. വെസ്റ്റ് കോഡൂർ പരേതരായ റിട്ട: ഐ ട്ടി പ്രിൻസിപ്പാൾ കറുകമണ്ണിൽ കുഞ്ഞിമൊയ്തീന്റെയും ഫാത്തിമക്കുട്ടിയുടെയും
പുത്രൻ കെ എം കുഞ്ഞഹമ്മദ് കുട്ടിയായിരുന്നു അത്.
അന്നെത്തെ എം ബി ബി എസ് പ0നത്തിന് ആകെ ചെലവ് ആയിരം രൂപ മാത്രം. “ആയിരം ഉലുവ ” അന്ന് ചില്ലറക്കാരനല്ലാ……… എന്ന കാര്യവും ഓർക്കണം.
പേരും പ്രശസ്തിയുള്ള തറവാട്ടു പുത്രൻ ……… തറവാട്ടു മഹിമയിൽ തന്നെ വിവാഹം കഴിച്ചത് ഉന്നതകുലത്തിൽ നിന്നും.
————————————————————————-
ഭിഷഗ്വര ബിരുദം എടുത്ത് പ്രാക്ടീസിന് തിരഞ്ഞെടുത്തത് ഗ്രാമങ്ങളുടെ തലസ്ഥാനമായ മക്കരപ്പറമ്പിലെ കൊന്നോല മൊയ്തീൻ കുട്ടിയുടെ പലചരക്ക് കടക്ക് പിന്നിലെ മുറിയിൽ…….
ഡോക്ടർക്ക് ഫീസ് നട്ടുകാർ നിക്ഷയിച്ചത് ചുവന്ന രണ്ട് രൂപ. കാലോചിത വർദ്ധനവായി ജനങ്ങൾ തന്നെ അത് അഞ്ചാക്കി ദേതഗതി ചെയ്തു. പിന്നെ പത്ത് , പതിനഞ്ച് , ഇരുപതും “രാജ്യത്തെ പെട്രൂൾ വില വർദ്ദനവ് ന്റെ ആളിക്കത്തലിൽ” ഇപ്പോൾ നാട്ടുകാർ മുപ്പത് രൂപയാക്കി ഉയർത്തി.

ഒരു ശീട്ട് കയ്യിലുണ്ടെങ്കിൽ ആയുഷ്കാലം മുഴുക്കെ ഫീസ് വേണ്ട. കറുത്ത തുണിയും വെള്ളകുപ്പായവും പുള്ളിതട്ടവുമിട്ട പഴയ സ്ത്രീകൾ ” തുണികോന്തല കെട്ടിൽ ” നിന്നും എടുക്കുന്ന ചുരുണ്ടു മുശിഞ്ഞ ശീട്ടു വാങ്ങി ഡോക്ടർ കൊട്ടയിലേക്കെറിയും. പിന്നെപുതിയ ശീട്ട് എഴുതി നൽകും. അത് മുശിയുമ്പോൾ വീണ്ടും പുതുക്കി നൽകും.

വില കൂടിയ മരുന്നുകൾ എഴുതി രോഗിയിൽ പരീക്ഷണം നടത്തുന്ന ഏർപ്പാടൊന്നും കക്ഷിക്ക് വശമില്ല. ഒരു കോഴ്സ് മരുന്നിന് അൻപത് രൂപയിൽ താഴെ മാത്രമെ എഴുതുകയുള്ളു.അതിൽ കൂടിയാൽ മരുന്നിന് കുറച്ച് വില കൂടുമെന്ന് പറയും. രോഗിയുടെ പൾസ് നോക്കി രോഗിക്ക് ബോധ്യമാകുന്ന രീതിയിൽ ഇടപെടുകയാണെങ്കിൽ ചികിത്സാ ഫലം ഉറപ്പെന്ന് ഡോക്ടറുടെ പക്ഷം. ദിനംപ്രതി ഇരുനൂറോളം പേർ കാണാനെത്തും.

കാലത്ത് വന്നാൽ പേരെഴുതി വെക്കാം…….
സർക്കാർ PHC യിലെ ജോലി കഴിഞ്ഞ് ഉച്ചയോടെ ഡോക്ടറെത്തും.
പിന്നെ സഹായിയുടെ ഊഴമാണ്. മൂപ്പിലാൻ പേര് വിളിച്ചാൽ ഡോക്ടറെ കാണാം.
അവസാന രോഗിയെയും കണ്ടതിന് ശേഷമേ പരിശോധന നിർത്തൂ.
ചിലപ്പോൾ സമയം നന്നായി ഇരുട്ടി എന്നുമിരിക്കും. നീക്കുപോക്കുകളിലൂടെയൊന്നും “ലാക്കട്ടറെ ” കാണാൻ ഒക്കത്തില്ല. തിരക്കിനിടയിലും പുറത്ത് വാഹനത്തിൽ കിടക്കുന്ന അവശ രോഗികളെ കണ്ട് പ്രതിവിധി നൽകിയിരുന്നു.

മുൻ കാലത്ത് അപകടങ്ങളിലോ അത്യാഹിതങ്ങളിലോ പെട്ട രോഗികളെ ആദ്യം ചുമന്നെത്തിച്ചിരുന്നത് കുഞ്ഞഹമ്മദ് കുട്ടിയുടെ അരികിൽ………
രോഗാവസ്ഥ മനസ്സിലാക്കി മഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും പറഞ്ഞ് വിടുന്ന രോഗികളുടെ വിവരശേഖരം പരിചയക്കാരിൽ നിന്ന് ചികഞ്ഞറിയും.
എടുത്തു കൊണ്ടുവരുന്ന രോഗികളിൽ ചിലത് മൃതിയടഞ്ഞിട്ടുമുണ്ടാവും. ഡോക്ടർ അന്ത്യശുശ്രൂഷ ചെയ്ത് കഴിഞ്ഞിട്ടെ ഒപ്പം കണ്ട് നിൽക്കുന്ന “സാധുക്കൾക്ക്‌ ” വിവരമറിയൂ……
മുമ്പൊക്കെ ചേലാകർമ്മത്തിന് ഒരുദിവസം നീക്കിവെച്ചിരുന്നു.

ചെറുപ്പം തൊട്ടെ താഴെക്കിടയിലുള്ളവരുമായ ഇടപഴകലും സഹവാസവും വേഷത്തിലും ഭാഷ്യത്തിലും ലളിതം………
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കാളും കഷ്ടമായ പാദരക്ഷ.
തേഞ്ഞ് കുഴിയായ ഹവായ് വള്ളിച്ചെരുപ്പ്. മൊബൈൽ പോലുള്ള കുന്ത്രാണ്ടങ്ങളുടെ ഏർപ്പാട് തന്നെയില്ല. വാട്ട്സ്അപ്പിലും ഫൈസ് ബുക്കിലും എന്ത് വന്നാലും കാണുന്ന പ്രശ്നവുമില്ല.
———————————————————————–
*** എന്റെ വന്ദ്യ പിതാവിനെ മക്കരപ്പറമ്പിൽ നിന്നും ഓട്ടോറിക്ഷയിൽ ഡോക്ടറെയും കൂട്ടി വീട്ടിൽ ചെന്ന് ചികിത്സിച്ചിരുന്നു.
ആ പരിചയത്തിൽ ചികിത്സ തേടി ചെന്ന് ആകർഷ വാക്കുകളോടെ ഒരു ചിത്രമെടുക്കാനുള്ള പരിശ്രമം രണ്ട് തവണ നടത്തിയെങ്കിലും നിഷ്ഫലമായി.
പിന്നെ എഴുത്തിന് മേമ്പൊടി ചേർക്കാൻ ഡോക്ടറുടെ ചിത്രവും ചില്ലറ വിവരവും ഷമീർ രാമപുരത്തിൽ നിന്ന് ആണ് ഒപ്പിച്ചത്. ***

പേരിലും പ്രശസ്തിയിലും എഴുത്തിലും പുകഴ്ത്തലിലും ഭംഗിവാക്കിലും താൽപര്യമില്ലാത്ത മനുഷ്യ പറ്റുള്ള അത്യപൂർവ്വ ഡോക്ടർ……..
പാവപ്പെട്ടവരുടെ അഘാത പ്രാർത്ഥനയാവാം ഒരിക്കൽ അത്യാസന്ന നിലയിലായിരുന്ന ഡോക്ടർക്ക് പുതു ജന്മം ലഭിച്ചതും.

!!!! ഒരു കാലത്ത് മക്കരപ്പറമ്പ്‌ പ്രദേശത്തിന്റെ ആതുരാലയം തന്നെ കുഞ്ഞഹമ്മദ് കുട്ടിയായിരുന്നു. കാൽ നടയാത്ര തന്നെ ദുഷ്കരമായ കുന്നിൻ മുകളിലെ വീടുകൾ……… ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത രോഗികൾ …….
പൂർണ്ണഗർഭിണികൾ എന്നവർക്കൊക്കെ ആശ്വാസവും ആശ്രയവും കാടും മേടും കുന്നും ചെരിവും കേറിയുള്ള ഡോക്ടറുടെ സാന്നിദ്ധ്യം വിജയത്തിലെത്തിയതും ഗ്രാമചരിത്ര ത്തിന്റെ ഏടുകളിൽ …………..!!!!
———————————————————————–
കുട്ടിക്കാലത്തെ ഡോക്ടറുടെ ഇടതുപക്ഷ ചായ് വ്ന്റെ ബാക്കിപത്രമായി CPM നേതാക്കളുടെ ആതുരപടയിൽ ഡോക്ടറുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്.
കാര്യത്തോട് അടുക്കുമ്പോൾ ഉശിരുകാരൻ.
മക്കരപ്പറമ്പിലെ പഴയ വില്ലാളിവീരൻ ……
സർക്കാർ ജോലിക്കാരനാണെങ്കിലും പണത്തിനാവശ്യം വന്നാൽ കലക്ഷൻ നടത്തുന്ന പ്രകൃതം. അന്നത്തെ ഇരയാക്കി ഡോക്ടറുടെ പക്കലെത്തി. ആവശ്യമറിയിച്ചപ്പോൾ പന്തികേട് തോന്നിയ കക്ഷിയെ ക്ഷോഭ മുഖത്തോടെ ഡോക്ടർ പടിക്ക് പുറത്താക്കി.
“വില്ലന്റെ ഗർവ്വ് അതോടെ സ്വാഹ. ”

2007 ൽ അങ്ങാടിപ്പുറം PHC യിൽ നിന്നും വിരമിച്ച ശേഷവും ഡോക്ടറുടെ പരിചരണത്തിൽ ഒരു മാറ്റവുമില്ല. സർക്കാർ സേവന പാരിതോഷികമായി ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സ്വഭാവവും നമ്മുടെ കക്ഷിക്കില്ല.
ആതുര രംഗത്ത് പണത്തിന് വേണ്ടി മനുഷ്യ ശരീരത്തെ പരീക്ഷണശാല ആക്കുന്ന ആധുനിക കാലഘട്ടത്തിൽ മനുഷ്യകുലത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടിയുടെ പിൻഗാമികളായി എനിയും ഭിഷഗ്വരന്മാർമാർ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മക്കൾ ജിഷാം, ജിംഷി, ജിഷി.!!!!!!
അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, വടക്കാങ്ങര.

Be the first to comment

Leave a Reply

Your email address will not be published.


*