വീണ്ടും കൊള്ള : അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽ നിന്നും ന്യൂയോർക്ക് – ദോഹ വഴി കരിപ്പൂരിൽ വന്ന യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങൾ ഇന്ന് പുലർച്ചെ കൊള്ളയടിക്കപ്പെട്ടു.

അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽ നിന്നും ന്യൂയോർക്ക് – ദോഹ വഴി കരിപ്പൂരിൽ വന്ന യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങൾ ഇന്ന് പുലർച്ചെ 24.2.2018 ന് രണ്ട് മണിക്ക് കൊള്ളയടിക്കപ്പെട്ടു. ബഗേജ് മോഷണം ആഗോളതല മാഫിയ സജീവമാണെന്ന് വ്യക്തം, ഇന്ത്യൻ പ്രധാനമന്ത്രി പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിൽ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർ മൊത്തമായും കൊള്ളയടിക്കപെടാൻ സാദ്ധ്യതയുണ്ട്.

കപ്പൽ കൊള്ള വ്യാപകമായ കാലഘട്ടത്തെക്കാളും ഭീകരമായി മാറുന്നു വിമാനയാത്ര പൊന്നാനി സ്വദേശി കോഴിക്കോട് താമസിക്കുന്ന ഡൊക്ടർ അനീസ് അറക്കൽ എന്ന യാത്രക്കാരനാണ് അമേരിക്കയിൽ നിന്നും വരുന്ന വഴി കൊള്ളയടിക്കപ്പെ ട്ടത്.രണ്ടു വലിയ ബാഗുകൾ തുറന്ന് പരിശോധിച്ചിട്ടുണ്ട്. നമ്പർ ലോക്ക് പൊട്ടിച്ചി ട്ടുണ്ട്, സഹോദരിയുടെ വിവാഹത്തിനായി കൊണ്ടുവന്ന വില കൂടിയ അഞ്ചു വാച്ചുകൾ, ബ്രാൻഡഡ് സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ സാധനങ്ങളാണ് കൊള്ളക്കാർ തട്ടിയത്.

കൊള്ളയടിക്കപ്പെട്ട ബാഗിൽമറ്റൊരാളുടെ ജാക്കറ്റ് ലഭ്യമായി. അമേരിക്കൻ നിയന്ത്രണത്തിലുള്ള സാൻ യുവാൻ ദ്വീപിൽ നിന്നും 22.2.2018 ന് രാവിലെ 11.58 നാണ് യാത്ര പുറപ്പെട്ടത്. ഉച്ചക്ക് 2.59 ന് ന്യൂയോർക്കിലെ ജെ.എഫ്.കെ.വിമാന ത്താവളത്തിൽ ഇറങ്ങി. ജെറ്റ് ബ്ലൂ എയർലൈൻസിലാണ് ഡൊക്ടർ അനീസ് അറക്കൽ യാത്ര ആരംഭി ച്ചത്.പിന്നീടുള്ള യാത്ര ന്യൂയോർക്കിൽ നിന്നും കരിപ്പൂർ വരെ ഖത്തർ എയർവെ യ്സിനാണ്.

ജോൺ എഫ് കെന്നഡി വിമാനതാവളത്തിൽ നിന്നും രാത്രി 9.5ന് ഖത്തറിലേക്ക് യാത്രയായി. 23.2.2018 ന് വൈകുന്നേരം 7.15 നാണ് ഖത്തറിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടു.രാവിലെ 2 മണിയോട് അടുപ്പിച്ച് ഖത്തർ എയർവെയ്സിന്റ ക്യു .ആർ536 വിമാനം കരിപ്പൂരിന്റെ ടാർമാക്കിൽ ലാന്റ് ചെയ്തു.. നിമിഷങ്ങൾക്കകം എമിഗ്രേഷൻ നടപടികൾ പൂർത്തിയായി ലഗേജുകൾ യാത്രക്കാർക്ക് കിട്ടി.കൂടിപ്പോയാൽ 20 മിനുറ്റിനുള്ളിൽ ലഗേജുകൾ ലഭ്യമായതായി ഡൊക്ടർ അനീസ് അറക്കൽ പറഞ്ഞു.

കപ്പൽ കൊള്ളയെക്കാളും ഭീകരമായി മാറുന്ന വിമാന കൊള്ള അവസാനി പ്പിക്കുവാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടണം. വിമാനകൊള്ളക്കാർ ആഗോളതലത്തിൽ സജീവമായിരിക്കുന്നത് കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ജഗ്രത പാലിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*