റി എൻട്രി വിസയിൽ പോയി മടങ്ങാതിരുന്നാൽ ..!!!! ജവാസാത്തിന്റെ വിശദീകരണം

റിയാദ് : തൊഴിൽ വിസയിലുള്ള ഒരു വിദേശി റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോയി നിർദ്ദിഷ്ട ദിനങ്ങൾക്കുള്ളിൽ മടങ്ങി വന്നില്ലെങ്കിൽ അയാൾക്ക് സൗദിയിലേക്ക് 3 വർഷത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ജവാസാത്ത് ഔദ്യോഗികമായി വീണ്ടും അറിയിച്ചു..

അതേ സമയം പഴയ് സ്പോൺസറുടെ തന്നെ പുതിയ വിസക്ക് വരികയാണെങ്കിൽ ഈ വിലക്ക് ബാധകമാകില്ലെന്നും അയാൾക്ക് സൗദിയിൽ പ്രവേശിക്കാമെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്.

അതേ സമയം റി എൻട്രി വിസയിൽ പുറത്ത് പോയ ഒരാളുടെ റി എൻട്രി വിസ എക്സ്പെയർ ആയി രണ്ട് മാസം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ജവാസാത്ത് സിസ്റ്റത്തിൽ ‘ രാജ്യത്തിനു പുറത്ത് പോയി;തിരിച്ച് വന്നില്ല’ എന്ന സ്റ്റാറ്റസ് ആകുമെന്നും ജവാസാത്ത് അറിയിച്ചു.

നേരത്തെ ഈ സ്റ്റാറ്റസ് ആക്കാൻ തിരിച്ച് വരാത്ത് ആളുടെ ഒറിജിനൽ ഇഖാം ജവാസാത്തിൽ സമർപ്പിച്ച് കട്ട് ചെയ്യുകയായിരുന്നു പതിവ് . ഇനി അതിന്റെ ആവശ്യമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*