ദുബായ് ഡ്യൂട്ടി ഫ്രീയുടെ ‘മില്ലെനിയം മില്ല്യണയർ’ സമ്മാനം പ്രവാസി മലയാളിക്ക്

ദുബായ്: നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം തൻറെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് കുന്നത്തകത്ത് അബ്ദുൽ ഗഫൂർ. ദുബായ് ഡ്യൂട്ടി ഫ്രീ നടത്തിയ ‘മില്ലെനിയം മില്ല്യണയർ’ നറുക്കെടുപ്പിലാണ് അബ്ദുൽ ഗഫൂർ വിജയിയായത്.

ആഡംബര കാറുകളിലൊന്നായ ഓഡിയുടെ ക്യൂ 7 മോഡലായിരിക്കും സമ്മാനമായി ലഭിക്കുക. ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ജോലിയെടുക്കുന്ന അബ്ദുൽ ഗഫൂർ യുഎഇയിൽ എത്തിയിട്ട് മുപ്പത് വർഷം കഴിഞ്ഞു.

വളരെയേറെ കാലത്തിനുശേഷമാണ് ശ്രവണമധുരമായ ഒരു വാർത്ത തന്റെ കാതുകളിലെത്തുന്നതെന്ന് വളരെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു. സ്വന്തമായി ഒരു കാർ വേണമെന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*