വാഹന വായ്‍പ ഉള്ളവർ ലോൺ ക്ലോസ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക

നമ്മുക്ക് സ്വന്തമായി കാർ/ബൈക്ക് വേണമെന്നുള്ളത് ഏവരുടെയും ഒരു ആവശ്യമാണ് . മുഴുവൻ പണവും നൽകി വാഹനം സ്വന്തമാക്കാൻ സാധിക്കാത്തതിനാൽ വായ്‌പ എടുത്തായിരിക്കും വാഹനങ്ങൾ സ്വന്തമാക്കുക. മാസാമാസം കൃത്യമായി ഇഎംഐ അടക്കണം എന്നു മാത്രം. അടച്ചു കഴിയുമ്പോൾ വാഹനം നമ്മുടെ സ്വന്തമാകുകയും ചെയ്യും. എന്നാൽ മാസാ മാസമുള്ള ഇഎംഐ അടച്ചു തീർത്ത് കഴിഞ്ഞാൽ ബാധ്യത കഴിഞ്ഞു എന്നു നിങ്ങൾ കരുതിയാൽ അത് തെറ്റി. അതിനു ശേഷവും ചെയേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അവ ചുവടെ ചേർക്കുന്നു.

എൻഒസി അഥവാ നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്

വാഹന വായ്പയുടെ ബന്ധപെട്ടു ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി. ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ബാങ്ക് എൻഒസി നൽകണം. കൂടാതെ ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നുണ്ടെങ്കിൽ ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചാൽ മാത്രമേ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കുകയൊള്ളു.

ഹൈപ്പോത്തിക്കേഷൻ സമർപ്പിക്കണം

ഹൈപ്പോത്തിക്കേഷൻ എന്നുവെച്ചാൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തുന്നതാണ് . ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടെ സ്വന്തമാകു. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ ഇൻഷുറൻസ് കമ്പനിക്കും അപേക്ഷ സമർപ്പിക്കണം.

ഇഎംഐ കഴിഞ്ഞാൽ ലോൺ ക്ലോസ് ചെയ്യണം

Be the first to comment

Leave a Reply

Your email address will not be published.


*