ഈ സമയങ്ങളിൽ വെറും ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നതിന്റെ അത്ഭുതകരമായ ശക്തിയെക്കുറിച്ച്‌ അറിയണോ?

വെള്ളംകുടിയുടെ മാജിക്കുകളെക്കുറിച്ച്‌ ഒരുപാട്‌ കേട്ടിട്ടുള്ളവരായിരിക്കും നമ്മൾ മലയാളികൾ ധാരാളം വെളളം കുടിക്കുന്നത്‌ നല്ലതാണെന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ ഏതു വെള്ളം, എപ്പോൾ കുടിക്കണമെന്ന കാര്യത്തിൽ പലർക്കും വ്യക്തമായ ധാരണ കാണില്ല. വരൂ. വെള്ളം എപ്പോഴൊക്കെ എത്രയൊക്കെ കുടിക്കണമെന്നു നോക്കാം.

രാവിലെ എഴുന്നേറ്റാലുടൻ 1-2 ഗ്ലാസ്‌ വെള്ളം കുടിക്കുന്നത്‌ വളരെ പ്രയോജനകരമാണ്‌. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത്‌ സുഖകരമായ പ്രവർത്തനത്തിന്‌ ഇത്‌ സഹായിക്കും. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച്‌ തേൻ, നാരങ്ങ, കറുവാപ്പട്ട തുടങ്ങിയവ ചേർത്തും വെള്ളം കുടിക്കാം.

എപ്പോഴും ഭക്ഷണം കഴിക്കുന്നതിന്‌ അര മണിക്കൂർ മുമ്പ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത്‌ ഭാരം കുറക്കാനും വിശപ്പ്‌ ശമിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണം അധികം കഴിക്കാതെ ഉള്ളിലെത്തുന്ന ഭക്ഷണത്തെ സ്വീകരിക്കാൻ വയറിനെ ഇത്‌ സജ്ജമാക്കുന്നു.

ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത്‌ ആരോഗ്യകരമല്ല. ഭക്ഷണശേഷം 20-30 മിനിറ്റ്‌ കഴിഞ്ഞാണ്‌ വെള്ളം കുടിക്കേണ്ടത്‌. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്‌ ഒഴിവാക്കണം.

ദാഹം തോന്നുമ്പോൾ മാത്രമല്ല, വിശക്കുമ്പോഴും വെള്ളം കുടിക്കാം. സാധാരണ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലല്ലാതെ വിശക്കുകയാണെങ്കിൽ ആദ്യം കുറച്ച്‌ വെള്ളം കുടിച്ച്‌ 10 മിനിറ്റ്‌ വിശ്രമിക്കുക. എന്നിട്ടും വിശപ്പ്‌ ശമിക്കുന്നില്ലെങ്കിൽ മാത്രം ഭക്ഷണ പദാർത്ഥങ്ങളെ ആശ്രയിക്കുക.

തലച്ചോറിന്റെ പ്രവർത്തനത്തിന്‌ 75 ശതമാനവും സഹായിക്കുന്നത്‌ വെള്ളമാണ്‌. ഈ പ്രവർത്തനങ്ങൾ പ്രയാസം കൂടാതെ നടക്കാൻ വെള്ളം അത്യാന്താപേക്ഷിതവുമാണ്‌. ക്ഷീണം തോന്നുന്ന ഏതു സമയത്തും ഒരു ഗ്ലാസ്‌ വെള്ളം നൽകുന്ന ഉണർവ്വ്‌ വളരെ വലുതാണ്‌.

ദിവസത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ വെള്ളംകുടിക്കുന്നതാണ്‌ നല്ലത്‌. രണ്ടാം പകുതിയിൽ കുടിക്കുന്നത്‌ രാത്രിയിൽ മൂത്രശങ്കയുണ്ടാക്കാനും ഉറക്കം തടസ്സപ്പെടുത്താനും ഇടയാക്കും.

രാത്രിയിൽ ഉറക്കം ശരിയാവുന്നില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിച്ചു നോക്കാവുന്നതാണ്‌. ശരീരം രാത്രിയിലും പ്രവർത്തനക്ഷമമായതിനാൽ ആവശ്യത്തിന്‌ വെള്ളം ലഭ്യമാക്കേണ്ടതുണ്ട്‌.

വ്യായാമം ചെയ്യുന്നതിനു മുൻപും ശേഷവും ധാരാളം വെള്ളം കുടിക്കണം. പേശികളുടെ ആയാസരഹിതമായ പ്രവർത്തനത്തിനും ക്ഷീണമകറ്റി ഊർജ്ജസ്വലത നൽകുന്നതിനും ഇത്‌ നല്ലതാണ്‌.

ഏതു രോഗം ബാധിക്കുന്ന സമയത്തും ശരീരത്തിന്‌ കൂടുതൽ വെള്ളം നൽകുന്നത്‌ നന്നായിരിക്കും. ഇത്‌ രോഗശാന്തിക്കും, രോഗം പെട്ടെന്ന്‌ സുഖപ്പെടുന്നതിനും സഹായിക്കും. ഗർഭിണികളും, മുലയൂട്ടുന്ന സ്ത്രീകളും ദിവസവും കുറഞ്ഞത്‌ 10 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്‌.

പച്ചവെള്ളം പച്ചയായി കുടിക്കണമെന്നാണ്‌ ശാസ്ത്രം രാസവസ്തുക്കളും, രുചിക്കൂട്ടുകളും ചേർന്ന വെള്ളം തീർത്തും അപകടകരം.

Be the first to comment

Leave a Reply

Your email address will not be published.


*