യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഒന്‍പത് രാജ്യങ്ങളായിരുന്നു യു എ ഇ ഡ്രൈവിങ് ലൈസന്‍സ് നിയമപരമായി അംഗീകരിച്ചത്.

20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്.

നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ പോര്‍ച്ചുഗല്‍ ഇല്ല. ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സോമാലിയ, സുഡാന്‍, മൗറിത്താനിയ, മോറോക്കോ, തുനീഷ്യ എന്നിവയാണ് യുഎഇ ലൈസന്‍സ് അംഗീകരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍.

ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മിഡിലീസ്റ്റിലെ സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, ഫലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ചൈനക്ക് പുറമെ, സിംഗപ്പൂരാണ് പട്ടികയിലുള്ള മറ്റൊരു ഏഷ്യന്‍ രാജ്യം. കാനഡയില്‍ വാഹനമോടിക്കാനും യുഎഇ ലൈസന്‍സ് മതി.

Be the first to comment

Leave a Reply

Your email address will not be published.


*