രണ്ടു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ കടകളിൽ ശക്തമായ കടകളിൽ ശക്തമായ റെയ്ഡ്

റിയാദ് – സൗദിയിലെങ്ങും രണ്ടു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ കടകളിൽ ശക്തമായ റെയ്ഡുകൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം തുടക്കമിട്ടു. മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു റിയാൽ കടകളിൽ ഇത്രയും ശക്തവും വിപുലവുമായ റെയ്ഡുകൾ നടത്തുന്നത്.

വ്യാജ ഉൽപന്നങ്ങളുടെ സ്രോതസ്സുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങളിൽ റെയ്ഡുകൾക്ക് മന്ത്രാലയം തുടക്കമിട്ടത്. ഉപയോക്താക്കൾ ചമഞ്ഞ് രണ്ടു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ കടകളിൽ എത്തിയാണ് മന്ത്രാലയ ഉദ്യോഗസ്ഥർ വ്യാജ ഉൽപന്നങ്ങളുടെ ഉറവിടങ്ങളും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും നിർണയിച്ചത്.

ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ കണ്ടെത്തി നിയമ ലംഘകർക്കെതിരായ കേസുകൾ വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

വ്യാജ ഉൽപന്നങ്ങളുടെ വിൽപന അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഉടനടി അറിയിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*